ഉസൈന്‍ ബോള്‍ട്ട്.....
നീ വെടിയൊച്ച കാതോര്‍ത്തു,
സ്റ്റാര്‍ട്ട്‌ഇങ്ങ ബ്ലോക്കില്‍ കാല്‍ ചേര്‍ത്ത് നില്‍ക്കെ .....
ഞാന്‍ നിന്‍റെ ഹൃദയത്തില്‍ ചൂണ്ടിയ കാഞ്ചിയില്‍ വിരല്‍ ചേര്‍ത്ത് വച്ചു
നിന്‍റെ കുതിപ്പുകള്‍ എന്നെ,
പക്ഷെ തളര്‍ത്തിക്കളഞ്ഞു ......
അച്ഛന്റെ മാലയും രാമന്‍റെ മാലയും ധരിച്ചു നീ.....
എന്‍റെ കണ്ണ് കെട്ടി ........
പിന്നെ ഞാന്‍ രാമന്‍റെ വേഷം അഴിച്ചു വെച്ചു.....
ബാലി ആയി വന്നു നിന്നെ പോരിനു വിളിച്ചു....
നിന്‍റെ ......
എല്ലാ വാക്കുകളും, വരകളും, വര്‍ണങ്ങളും
എല്ലാ മൊഴികളും, ശ്രവണവും, ഖ്രാണവും
കാഴ്ചകളും,
പ്രണയവും
ലക്ഷ്യവും
നീ പോലും
ചുരുങ്ങി ചുരുങ്ങി.....
ഞാനായി... എന്‍റെ ആയി...
പക്ഷെ നമ്മുടെ ആകാതെ ആയി.....
ഉസൈന്‍ ബോള്‍ട്ട് ....നീ ഇല്ലാതെ ആയി..
നീ ഞാന്‍ ആയി.....
എനിക്ക് ശേഷം പ്രളയം....
No comments:
Post a Comment