പേനയുടെ മഷി ഇന്നലെ തീര്‍ന്നു .
മഷി വാങ്ങണം
പക്ഷെ
നിറം...
നീല..?
പഴയ നിറങ്ങള്‍
ഇപ്പോള്‍ കിട്ടാറില്ലെന്ന് കടക്കാരന്‍
പച്ച, കാവി, മഞ്ഞ .. സുലഭം
ചുവപ്പ് വല്ലപ്പോഴും കിട്ടിയാലായത്രേ
അതും പഴയ പോലെ ചുമന്നതല്ല...
കറുപ്പ്
പേര്‍ഷ്യയില്‍ മാത്രമായെന്നും
ശംഘുപുഷ്പത്തിന്റെ നീല രക്തവും
നിലവിളക്കിലെ മരോട്ടി കരിയും
കടുക്ക നീരും
കൂട്ടി
ഞാന്‍ ചേര്‍ത്ത മഷി ,
ആകാശം കാണാതെ
ഞാന്‍ കാത്ത
പീലി മുക്കി ...
എഴുതാനിരിക്കെ,
നെഞ്ചില്‍ തറഞ്ഞ
വെടിയുണ്ടയുടെ മുറിപ്പാടില്‍ നിന്നും
കിനിഞ്ഞു വരുന്നുണ്ടായിരുന്നു
നല്ല ചുവപ്പ് .....
No comments:
Post a Comment